അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ
നിത്യസഹായം നല്കുന്ന നീയെന്നും
സത്യത്തിന് വഴിയില്‍ നയിച്ചിടേണേ....
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ....
പോറ്റിവളര്‍ത്തിയ നിന് സുതനെ
ക്രൂശിലേറ്റിയില്ലേ നിന് കണ്മുന്പില്
ഏഴകള്‍ ഞങ്ങള്‍ ഉഴലുമീ വീഥിയില്‍
വാരിവിതറണം നിന് വെളിച്ചം
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ.....
ത്യാഗത്തിന് ദുഃഖത്തിന് പുത്രിയല്ലേ
നീ സ്നേഹത്തിന് മൂര്ത്തീഭാവമല്ലേ
വ്യാകുലം മാത്രം അമ്മയ്ക്കു നല്കിയ
പാപികള്‍ ഞങ്ങളെ കാത്തിടേണേ.....
(അമ്മയാം വ്യാകുലമാതാവേ..)