കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..
നീരാടും വാർനിലാ...എൻ കൂടെ വാ നിലാ...
തേരോട്ടും വെൺനിലാ...പൊന്കാവ്യം കണ്ണിലായ്...
ആകാശം മണ്ണിലായ്...
കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..
തേന്മാവിന് പൂവിലെ തേനുണ്ടു പാടവേ
നീഹാര പൂർണ്ണിമേ...നീ ചൈത്രമോഹിനി..
എന്നാത്മനായകാ...എന്നാളും കൂടെ വാ...
പ്രേമം തന് മോതിരം ഞാന്‍ നിന്നെ ചാർത്തിടാം...
പാലാട മൂടി നീ വാ വാ നിലാ...ആ...ആ...
കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..
നീരാടും വാർനിലാ...എന്‍ കൂടെ വാ നിലാ...
പുണ്യാഹം തൂകിടും തേന്വല്ലിക്കാട്ടിലായ്
പുണ്യോത്സവങ്ങളില് ഞാന്‍ ചാരെ കൂടിടാം
സംഗീതം പെയ്തിടും നിന് പാട്ടിന് പ്രാവുകള്‍
എന്‍ ജീവന് തന്നിലായ് പൊന്കൂടു കൂട്ടവേ
തേനാറു തീർക്കുന്നൂ...പൊന്‍ചന്ദ്രിക..ആ..ആ...
കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..
നീരാടും വാർനിലാ...എന്കൂടെ വാ നിലാ...
തേരോട്ടും വെൺനിലാ...പൊന്കാവ്യം കണ്ണിലായ്...
ആകാശം മണ്ണിലായ്...
കല്യാണത്തേൻനിലാ...കല്പാന്തപ്പാൽനിലാ..