ഒന്നുകണ്ടനേരം നീ ഉദയരേഖപോലെ
നീ ഒന്നുമിണ്ടിയപ്പോള് കുളിര് വെണ്ണിലാവുപോലെ
മണിവില്ലിന്‍ പൊന്‍ കതിരായ് മനതാരില്‍ വന്നവനെ
എരിവേനല്‍ ചെങ്കനലില്‍ പുതുമഴയായ് പെയ്തവനേ
ഇനിവിടില്ലഞാന് ഇനിവിടില്ലഞാന് നീയെന്റെസ്വന്തമല്ലേ
വരവേല്‍ക്കാന്‍ പോരാം ഞാന്‍ പള്ളിമേടയില്‍
നിന് വിരിമാറില്‍ പടരാം ഞാന്‍ മോഹമുല്ലയായ്
കോലമയില്‍ പീലിയാല്‍ പൂമെത്ത നീര്‍ത്താം ഞാന്‍
പൊന്മനോരഥങ്ങളേറി നിന്റെകനവിലൊഴുകിവരാം ഞാന്‍
മഴവില്ലിന് തൂലികയാല്‍ നിന്റെ പൌരുഷം
എന്‍ ഹൃദയത്തില്‍ ഞാനെഴുതി കണ്ടമാത്രയില്‍
പൂത്തുലഞ്ഞു സ്നേഹമായ് ഞാന്‍ പാതിവാതില്‍ ചാരിനില്ക്കെ
നിന്റെ മുന്നില്‍ മൌനമായെന്‍ കള്ളനാണമിളകിയുലഞ്ഞു