ഹരിചന്ദനത്തിന്‍ ഗന്ധമുള്ള പെണ്ണേ
നല്ല വെണ്ണിലാവിന്‍ ചന്തമേറും മുത്തേ
മഴവില്ലെടുത്തു നീകുലച്ചു മെല്ലെ
സപ്തവര്ണ്ണരാഗ മാലചാര്ത്തിയെന്നില്
കങ്കണത്തിന്‍ നാദമോ സംഗമപ്പൊന്നോളമോ
രണ്ടു കൃഷ്ണപ്പക്ഷികള് കൊക്കുരുമ്മും മേളമോ
സമയമായ്... വാ വാ വാ നീ വാ
ചെല്ലച്ചെല്ലച്ചെല്ല ചെറുകിളിയേ നിന്
മൊഴിയില്‍ തേനമൃതമോ
തെന്നിത്തെന്നിത്തെന്നിവരുമഴകേ നിന്
നടയില്‍ അരയന്നമോ
ഇതു ദേവവീണാ ഗാനസ്വരമാ നിന് പദമാ?
അതിലഷ്ടപദി പ്രേമഗീതമാ നിന് പ്രണയമാ?
തുംഗഭദ്രാ നിളാ കാവേരി നെഞ്ചിലിന്നു
രാഗം താളം ഭാവമായ്
സമയമായ് വാ വാ വാ നീ വാ
മെല്ലെ മെല്ലെ മെല്ലെ വരും പ്രിയനേ നിന്
ചിരിയില്‍ മദഭാവമാ?
കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി നിന്നിലണയാം
ഒരു തിരയായീ കരയില്‍ ഞാന്‍
ഇതു രാഗദേവനെയ്ത ശരമാ നിന് സ്വരമാ?
ഇനി സ്വര്ഗ്ഗമഞ്ച മന്ത്രപൂജയാ ഓ പ്രിയതമാ
മുത്തായ് പൂവായ് നമ്മെ പുല്കുന്നു സ്വര്ഗ്ഗമിന്നു
സൌഭാഗ്യങ്ങള്‍ മോദമായ്
സമയമായ് വാ വാ വാ നീ വാ