You are here

Ambalapraavu nyaaan appo

Title (Indic)
അമ്പലപ്രാവു ഞാന്‍ അപ്പോ
Work
Year
Language
Credits
Role Artist
Music Ilayaraja
Performer Minmini
MG Sreekumar
Writer Mankombu Gopalakrishnan

Lyrics

Malayalam

അമ്പലപ്രാവു ഞാന്‍ അപ്പോ...
മണിത്തുമ്പിയായ് മാറി ഞാന്‍ ഇപ്പോ....
കണ്മണീ കണ്ണിലെ മുത്തു്
എന്റെ നെഞ്ചിലെ മല്ലിക മൊട്ടു്
(അമ്പലപ്രാവു ഞാന്‍...)
മുകിലായ് പെയ്യാന്‍ നിന്നു നീ
മഴയായ് തേരില്‍ വന്നു നീ
മനസ്സിന്‍ ശ്രാവണപ്പൊയ്കയില്‍
തഴുകീ നീയൊരു തെന്നലായ്..
(അമ്പലപ്രാവു ഞാന്‍...)

നടയിലെ അരയന്നചലനമോ
ഇതു് അഭിനയകലയുടെ സുഷമയോ
കനവിലെന്‍ പ്രിയരസം നിറയുവാന്‍
ഞാന്‍ ഋതുമദ തൊടുകുറി അണിഞ്ഞവൾ
പൂക്കും സ്വപ്നവാടിയില്‍
ഇവള്‍ പാടും വസന്തമൈനയായ്
ഹേമന്തങ്ങള്‍ മണ്ണിലും
സ്വയം വേവുന്നതിമധുരമായ്
തൊട്ടാല്‍ കുളിരു കോരാന്‍
ഉണരുമൊരുപിടി ദാഹങ്ങള്‍...
(അമ്പലപ്രാവു ഞാന്‍...)

മൃദുകരവിരലുകളൊഴുകിടാന്‍
തവ മൃദുസ്വന തരളിത മുരളി ഞാൻ
അനുദിനം അതിനുടെ ഇനിമ തന്‍
കടലലകളില്‍ അടിമുടി മുങ്ങി ഞാന്‍...
നിന്നില്‍ അലിയും അരുവി ഞാന്‍
നീ എന്നില്‍ അണയും ശിശിരമായ്
നേടും ഹൃദയസംഗമം
അതു ചാര്‍ത്തും മഞ്ജുകുങ്കുമം
തൊട്ടാല്‍ കുളിരു കോരാന്‍
മനസ്സിലൊരു പിടി ദാഹങ്ങള്‍..
(അമ്പലപ്രാവു ഞാന്‍...)

English

ambalaprāvu ñān appo...
maṇittumbiyāy māṟi ñān ippo....
kaṇmaṇī kaṇṇilĕ muttu്
ĕnṟĕ nĕñjilĕ malliga mŏṭṭu്
(ambalaprāvu ñān...)
mugilāy pĕyyān ninnu nī
maḻayāy teril vannu nī
manassin śrāvaṇappŏygayil
taḻugī nīyŏru tĕnnalāy..
(ambalaprāvu ñān...)

naḍayilĕ arayannasalanamo
idu് abhinayagalayuḍĕ suṣamayo
kanavilĕn priyarasaṁ niṟayuvān
ñān ṛtumada tŏḍuguṟi aṇiññavaḽ
pūkkuṁ svapnavāḍiyil
ivaḽ pāḍuṁ vasandamainayāy
hemandaṅṅaḽ maṇṇiluṁ
svayaṁ vevunnadimadhuramāy
tŏṭṭāl kuḽiru korān
uṇarumŏrubiḍi dāhaṅṅaḽ...
(ambalaprāvu ñān...)

mṛdugaraviralugaḽŏḻugiḍān
tava mṛdusvana taraḽida muraḽi ñān
anudinaṁ adinuḍĕ inima tan
kaḍalalagaḽil aḍimuḍi muṅṅi ñān...
ninnil aliyuṁ aruvi ñān
nī ĕnnil aṇayuṁ śiśiramāy
neḍuṁ hṛdayasaṁgamaṁ
adu sārttuṁ mañjuguṅgumaṁ
tŏṭṭāl kuḽiru korān
manassilŏru piḍi dāhaṅṅaḽ..
(ambalaprāvu ñān...)

Lyrics search