ഹേ ആടാന്‍ ആറ്റിന്‍കരെ പാടി വാ
ഹായ് മാനേ പൊന്നോമലേ പോകയോ (ഹേ)
എടി എങ്ങും ഇങ്ങും ആരുമില്ല
ആലിംഗനം താ പെണ്ണെ (ഹേ)
ആലോലം പൂവായി കിള്ളാമേ നുള്ളാമേ
അണയ്ക്കാന്‍ തുടിക്കുന്നു
അച്ചാരം മേടിച്ചു അഞ്ചാറു നാളായി
തനിച്ചു തപസ്സിരിപ്പൂ
തളര്‍ന്ന മനസ്സിന് തണ്ണി തര വേണ്ടായോ
തുളുമ്പും കുളത്തിനു അള്ളിത്തര വേണ്ടായോ
മാറില്‍ തുടിക്കുന്ന ചെന്തേന്‍ കുടിക്കാന്‍
തീരുമല്ലോ കൊതിയും കെട്ടിപ്പിടിച്ചാല്‍
(ഹേ)
ഞാന്‍ പോകും മുന്നാലെ നീ വാടീ പിന്നാലെ
ചന്ദനത്തോട്ടത്തില്
നോക്കാതെ കണ്ണാലെ എന്നെ നീ അമ്മാളു
വാടുന്നു ദേഹമെല്ലാം
ചിരിച്ച ചിരിപ്പില്‍ ചില്ലറകള്‍ ചിതറുന്നു
ചുവന്ന മുഖം കണ്ടു എന്‍ മനസ്സ് പതറുന്നു
പവിഴ വായില്‍ തെളിയുന്ന അഴക്
കാണെക്കാണെ മനസ്സ് പെടയ്ക്കുന്നു
(ഹേ)