ഹിമകണമണിയും തരുതളിരുകളില്
ആകാശദീപ്തികള്, നന്മ നിറയുന്നൊരുണ്ണി രൂപം മനമറിയും
പെരുന്നാളു് വന്നു പിറന്നാളു് വന്നു
ആഅആ ആഅആ ആഅആ (4)
തൊഴുകൈകളോടേ തിരികള്‍ തെളിക്കും
മനസ്സിലെ പുല്‍ക്കൂട്ടിനുള്ളില്‍(2)
വിണ്ണു മണ്ണിനു കൈനീട്ടമായു് നില്ക്കുമിന്നീ
മണ്ണിനു കൈനീട്ടമായു് മണ്ണിലുണ്ണി
പൈതലിന് കിങ്ങിണിക്കൊഞ്ചല് തുടിക്കും
പുണ്യം പിറക്കുന്ന രാവില്‍
പെരുന്നാളു് വന്നു പിറന്നാളു് വന്നു
മാലാഖമാര്‍തന്‍ മണിനാദമുണരും
മനസ്സിലെ ദേവാലയത്തില്‍(2)
മഞ്ഞിന് കവണി പുതയ്ക്കുന്ന കുഞ്ഞാടുകള്‍ നാം
മകരപ്പുതച്ചൂടില് കു൪ബാനകൊള്ളാം
ഇടയന്റെ തിരുമുമ്പില്‍ കാഴ്ചസമര്പ്പിച്ചിട്ടോശാന പാടുന്ന രാവില്‍
പെരുന്നാളു് വന്നു പിറന്നാളു് വന്നു
(ഹിമകണമണിയും …)