വേനല്‍ക്കൂടിനുള്ളില്‍ നീറി-
പ്പൊള്ളും നേരം ചാരത്താരെ
പീലിത്തൂവല്‍ വീശുന്നു?
നോവും നെഞ്ചിന് ചിപ്പിക്കുള്ളില്‍
കണ്ണീര്‍മുത്തായ് കാവല്നില്ക്കെ
ലോലമായ് തലോടുന്നു?
ഒരു സാന്ത്വനമായ് ഒരു സൗഹൃദമായ്
കാണാക്കണ്ണീര്‍പ്പാടം താണ്ടി
കാറ്റിന് തേരില്‍ പാറിപ്പോകെ
നെറുകയില്‍ മുകരുന്നു...
(വേനല്‍...)
ഇളവെയിലില്‍ കുഞ്ഞിക്കുളിര്മഴയായ്
ഇരുള് മുറിയില്‍ തങ്കത്തെളിവിളക്കായ്
നീ വരും നേരം (ഇളവെയിലില്‍)
പകര്ന്നേകിടാം കരള്ത്തുമ്പിലെ
പനീര്ത്തുള്ളിയാം സ്നേഹം
നിറം വാര്ന്നൊരീ സ്നേഹം
(വേനല്‍...)
കുളിരുതിരും തളിര്വിരലുകളാല്
കരളിതളില്‍ വര്ണ്ണപ്രഭയുണര്ത്തി
വസന്തമായി നീ (കുളിരുതിരും)
കനല്യാത്രയില് ശുഭാശംസയായ്
വരം നേര്‍ന്നു നിന് പുണ്യം
കുരുന്നോര്മ്മതന് പുണ്യം
(വേനല്‍...)