ദേവദൂതന് പോകുന്നു ദൈവപുത്രന് പോകുന്നു
ജീവനാടകം അന്ത്യരംഗം മേരി തനയന് പോകുന്നു
ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു
കതിരുപെയ്യും കണ്ണുകളില്‍ കദന്‍ ചൂടി പോകുന്നു
കോപമീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു
മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന് പോകുന്നു
ചാട്ടയെടുത്തു യൂദരെല്ലാം -അവന് ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം
ആണിയടിച്ചു കൈത്തലത്തില് - അവന് സ്നേഹം വിതച്ചു ഭൂതലത്തില്‍
യൂദന്മാരിവര് ചെയ്വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ
നിന് തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ
പൊറുക്കേണമേ...........