Title (Indic)യാത്രയായ് WorkRaajagiriyude Thaazhvarayil Year1988 LanguageMalayalam Credits Role Artist Music SJ Sharma Performer KJ Yesudas Writer ONV Kurup LyricsMalayalamയാത്രയായ് നീയും യാത്രയായ് യാമിനി തൻ നിലാമുറ്റത്തുണർന്നൊരു ലാവണ്യവതിയാം സുമകന്യകേ യാത്രയായ് നീയും യാത്രയായ് യാത്രയായ്.. യാത്രയായ് നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ മിഴിയിൽ വെളിച്ചം കെടുന്നൂ ഈ നിലാവ് പൊലിയുന്നു (യാത്രയായ്..) ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ മൺ ദീപങ്ങളായൊഴുകുന്നു നിമിഷത്തിരക്കൈകളമ്മാനമാടി നിറുകയിലെത്തിരി കെടുന്നൂ വിളക്കുമുടയുന്നൂ ഈ വിളക്കുമുടയുന്നൂ (യാത്രയായ് ....) Englishyātrayāy nīyuṁ yātrayāy yāmini tan nilāmuṭrattuṇarnnŏru lāvaṇyavadiyāṁ sumaganyage yātrayāy nīyuṁ yātrayāy yātrayāy.. yātrayāy ninnĕ pragīrtticcu pāḍiyillāruṁ kaṇṇīrin kāvyaṅṅaḽĕḻudiyillā hṛdayaṁ niṟayunnū iḍaṟunnū mŏḻigaḽ miḻiyil vĕḽiccaṁ kĕḍunnū ī nilāv pŏliyunnu (yātrayāy..) janmaṅṅaḽ kālattin mandāginiyil maṇ dībaṅṅaḽāyŏḻugunnu nimiṣattirakkaigaḽammānamāḍi niṟugayilĕttiri kĕḍunnū viḽakkumuḍayunnū ī viḽakkumuḍayunnū (yātrayāy ....)