Title (Indic)മൗനമാകും WorkPravaasam YearNot Available LanguageMalayalam Credits Role Artist Music MG Radhakrishnan Performer Not Available Writer ONV Kurup LyricsMalayalamമൗനമാകും പളുങ്കുതാലത്തിൽ ഞാനൊരുക്കുമീ പൂവുകൾ കാഴ്ച വെയ്ക്കുവാൻ നീ വരും വഴി കാത്തു നിൽക്കുകയാണു ഞാൻ (മൗനമാകും..) പ്രാണനിൽ നിന്നിറുത്തെടുത്തതാ ണീ നറും പനിനീർപ്പൂവുകൾ നീയതിൻ ആത്മസൗരഭം നുകർ ന്നീടുകിൽ ധന്യയായി ഞാൻ (മൗനമാകും..) എന്റെ സൂര്യനീക്കൺകൾ നോക്കിയെൻ അന്തരംഗമറിയുമോ പൂവിനുള്ളിൽ തുടിച്ചു നിൽക്കുന്ന കേവലസ്നേഹമോർക്കുമോ (മൗനമാകും..) പുല്ലിലത്തുമ്പിലൂറീടും മഞ്ഞു തുള്ളി പോലതു മായുമോ നിൻ കരങ്ങൾ തൻ ലാളനമേറ്റു പൊൻ പവിഴമായ് മാറുമോ (മൗനമാകും..) Englishmaunamāguṁ paḽuṅgudālattil ñānŏrukkumī pūvugaḽ kāḻsa vĕykkuvān nī varuṁ vaḻi kāttu nilkkugayāṇu ñān (maunamāguṁ..) prāṇanil ninniṟuttĕḍuttadā ṇī naṟuṁ paninīrppūvugaḽ nīyadin ātmasaurabhaṁ nugar nnīḍugil dhanyayāyi ñān (maunamāguṁ..) ĕnṟĕ sūryanīkkaṇgaḽ nokkiyĕn andaraṁgamaṟiyumo pūvinuḽḽil tuḍiccu nilkkunna kevalasnehamorkkumo (maunamāguṁ..) pullilattumbilūṟīḍuṁ maññu tuḽḽi poladu māyumo nin karaṅṅaḽ tan lāḽanameṭru pŏn paviḻamāy māṟumo (maunamāguṁ..)