കൊണ്ടോട്ടീന്നോടി വന്ന് കെസ്സുപാട്ടിന് കുട്ടിസ്സഞ്ചി
കിലുകിലെ കിലുക്കണ കാറ്റേ - നീയ്യ്
ബദറുല്‍മുനീറിന്റെ കിസ്സ പാടിത്തരാമെങ്കില്
ബിരിയാണി വെച്ച് തരാം കാറ്റേ
(കൊണ്ടോട്ടി)
അന്തം ഇല്ലാത്ത കത്ത് എന്തിന്നെനിക്കയച്ച്
പ്രേമപ്പിരാന്തിലാക്കി എന്നെ - നിന്റെ
തേനായ മൊഹബ്ബത്തിന്‍ തെളിതെക്കിത്തന്നിട്ടെന്റെ
പിരിശത്തില്‍ കുടിപ്പിക്ക് പെണ്ണേ
മറിമായം നീ കാട്ടരുതെന്റെ
മറിമാന്മിഴിയെ മധുമൊഴിയെ
(കൊണ്ടോട്ടി)
പൊന്നും പണവുമില്ല പൊങ്ങച്ചസ്സഞ്ചിയില്ല
മഹറായിത്തരാമെന്റെ ഖല്‍ബ് - നിന്നെ
കാന്യേത്തും കഴിച്ചു നിന് വീട്ടില്‍ കൂടാനണയുന്ന
നാളും കാത്തിരിപ്പാണു പൊന്നേ
ചെമ്പകമെയ്യാം മെഹബൂബാ നീ
തുമ്പമകറ്റിയൊരിമ്പം തായോ
(കൊണ്ടോട്ടി)