You are here

Maanasavanigayiledo [F]

Title (Indic)
മാനസവനികയിലേതോ [F]
Work
Year
Language
Credits
Role Artist
Music Kanjangad Ramachandran
Performer KS Chithra
Writer V Vishnudas

Lyrics

Malayalam

മാനസവനികയില്‍ ഏതോ മോഹപ്പൂവുകള്‍ വിടരുന്നു
നീലനിലാവില്‍ പാടത്തേതോ രാക്കിളി മൂളുന്നു...
എന്‍ നെഞ്ചില്‍....കൂടണയാന്‍...
കുളിര്‍മഴയില്‍....നീരാടാന്‍...
ഞാറ്റുവേലക്കാറ്റിലാടാം....
പോരൂ നീ അരികേ....
മാനസവനികയില്‍ ഏതോ മോഹപ്പൂവുകള്‍ വിടരുന്നു
നീലനിലാവില്‍ പാടത്തേതോ രാക്കിളി മൂളുന്നു......

നീയെന്റെ ജീവിത തംബുരു മീട്ടുകില്‍
വിരിയുമെന്‍ ഗന്ധര്‍വ്വയാമം....
(നീയെന്റെ ജീവിത...)
നിന്‍ മണിമാറില്‍ തലചായ്ച്ചുറങ്ങുമ്പോള്‍..
പ്രണയ സരോവരമാകുമല്ലൊ...
കാണാത്ത സ്വപ്നങ്ങള്‍ വസന്തത്തിന്‍ തേരേറി
മായാതെ മറയാതെ വന്നുവെങ്കില്‍....
പരിഭവമെല്ലാം അകലുമല്ലൊ....
മാനസവനികയില്‍ ഏതോ മോഹപ്പൂവുകള്‍ വിടരുന്നു
നീലനിലാവില്‍ പാടത്തേതോ രാക്കിളി മൂളുന്നു......

നീയെന്റെ ആത്മാവിന്‍ തിരിനാളമാവുകില്‍
തെളിയുമെന്‍ ജീവിതരേഖ....
(നീയെന്റെ ആത്മാവിന്‍...)
നിന്‍ സ്നേഹരാഗത്തില്‍ അലിയുവാനായെങ്കില്‍
ജന്മം ധന്യമായ്ത്തീരുമല്ലോ....
വേനല്‍ക്കിനാവില്‍ ഞാന്‍ തളരുമ്പോള്‍ നീയെന്നും
മഴമേഘമായ് വന്നു പെയ്യുമെങ്കില്‍
ഹൃദയം പുളകം ചൂടുമല്ലൊ......
(മാനസ വനികയില്‍....)

English

mānasavanigayil edo mohappūvugaḽ viḍarunnu
nīlanilāvil pāḍattedo rākkiḽi mūḽunnu...
ĕn nĕñjil....kūḍaṇayān...
kuḽirmaḻayil....nīrāḍān...
ñāṭruvelakkāṭrilāḍāṁ....
porū nī arige....
mānasavanigayil edo mohappūvugaḽ viḍarunnu
nīlanilāvil pāḍattedo rākkiḽi mūḽunnu......

nīyĕnṟĕ jīvida taṁburu mīṭṭugil
viriyumĕn gandharvvayāmaṁ....
(nīyĕnṟĕ jīvida...)
nin maṇimāṟil talasāyscuṟaṅṅumboḽ..
praṇaya sarovaramāgumallŏ...
kāṇātta svapnaṅṅaḽ vasandattin dereṟi
māyādĕ maṟayādĕ vannuvĕṅgil....
paribhavamĕllāṁ agalumallŏ....
mānasavanigayil edo mohappūvugaḽ viḍarunnu
nīlanilāvil pāḍattedo rākkiḽi mūḽunnu......

nīyĕnṟĕ ātmāvin dirināḽamāvugil
tĕḽiyumĕn jīvidarekha....
(nīyĕnṟĕ ātmāvin...)
nin sneharāgattil aliyuvānāyĕṅgil
janmaṁ dhanyamāyttīrumallo....
venalkkināvil ñān daḽarumboḽ nīyĕnnuṁ
maḻameghamāy vannu pĕyyumĕṅgil
hṛdayaṁ puḽagaṁ sūḍumallŏ......
(mānasa vanigayil....)

Lyrics search