പൂന്തിങ്കളെ മൂവന്തിയായ്, മുകിലേറ്റു മായല്ലേ നീ
തിരിനാളമേ ഇരുള് രാത്രിയായ്, കാറ്റേറ്റു പൊലിയല്ലെ നീ
നിഴലാര്‍ന്ന നിലാവില്, ഒരു ചെറു കിളിമൊഴി തേങ്ങുകയായി
(പൂന്തിങ്കളെ ..............കാറ്റേറ്റു പൊലിയല്ലെ നീ)
നോവുന്ന താരാട്ടുമായ്, രാപ്പക്ഷി കൂടേറവേ
ഏകാന്ത യാമങ്ങള്‍ തന്, തൂവല്‍ പൊഴിഞ്ഞീടവേ
ഒരു കണ്ണീരിന് ചെറു തൂമുത്തായ്, നിന്നോര്‍മ നെഞ്ചേല്ക്കവേ .
അകലെയോ.... അരികിലോ..
ഒരു വെൺ പ്രാവു പോല്‍ നിന്റെ കാലൊച്ച കേള്‍ക്കുന്നുവോ ?
(പൂന്തിങ്കളെ ..............കാറ്റേറ്റു പൊലിയല്ലെ നീ)
നീ എന്റെ മൺ വീണയില്‍.... ശോകാന്ത സംഗീതമായ്
മാറില്‍ മയങ്ങുന്നൊരെന്, വാത്സല്യ സാഫല്യമായ്
ഒരു പൂ പോലും ഇതള്‍ ചൂടാതെ വാടുന്നൊരെരിവേനലില്
തളരുമീ... മനസുകള്‍..
കുളിരേകും കിനാവിന്റെ കൈകുമ്പിള്‍ തേടുന്നുവോ ?
പൂന്തിങ്കളെ മൂവന്തിയായ്, മുകിലേറ്റു മായല്ലേ നീ
തിരിനാളമേ ഇരുള് രാത്രിയായ്, കാറ്റേറ്റു പൊലിയല്ലെ നീ
നിഴലാര്‍ന്ന നിലാവില്, ഒരു ചെറു കിളിമൊഴി തേങ്ങുകയായി
(പൂന്തിങ്കളെ ..............കാറ്റേറ്റു പൊലിയല്ലെ നീ)