പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും
ഓര്മ്മിച്ചാലുടന് നാവില്‍ വെള്ളം വരും
പുഴുക്കും തീയലും കിച്ചടിയും തൈരില്‍ ചാലിച്ച ചട്ടിണിയും
ചേര്‍ന്നാല്‍ സംഗതി പിന്നെക്കെങ്കേമം
മത്തന്‍ വഴുതന വെണ്ടക്കാ
അരിയരിയരി നുറുനുറെ അമരക്കാ
ആ വടക്കന്‍ നാടന്‍ മുരിങ്ങക്കാ
അരി അരിയരി പടപട പടവലങ്ങാ
കായം മണക്കും സാമ്പാറ് കാളന് ഓലന്‍ അച്ചാറ്
എരിശ്ശേരി പുളിശ്ശേരി രസം, മോര്
എല്ലാം ചേര്‍ന്നാല്‍ ബഹുജോറ്
ഉപ്പേരി ഇഞ്ചിക്കറി കിളിച്ചുണ്ടന്‍ മാങ്ങാക്കറി
ഓരോരോ ഉരുളക്കും ഓരോരോ കൂട്ടോടെ
കല്യാണപ്പെണ്ണിന്നമ്മാവി ഗമയില്‍
ഉണ്ണുവാനിരിക്കുമ്പോള്‍
ആ കണ്ണുകള്‍ തെളിയേണം
കുറ്റങ്ങള്‍ തിരയും നാത്തൂന്മാരുടെ
നാവുകളടങ്ങേണം ആ ഉള്ളങ്ങള്‍ കുളിര്‍ക്കേണം
അമ്മാവിപ്പോരില്ലാതാക്കും നമ്മുടെയടപ്രഥമന്
നാത്തൂന്പോരിന് ശക്തികുറയ്ക്കും നല്ലപഴപ്രഥമന്
പലപലകള്ളം ചൊല്ലിനടത്തും കാര്യമതല്ലോ കല്യാണം
പലപല വിഭവം സമ്മേളിക്കും സദ്യയിലല്ലോ മംഗളം