ദേവീ എന്നും നീയെന്‍ സ്വന്തം
നീയെന്‍ ദേവവീണാമന്ത്രം
മോതിരക്കൈക്കുമ്പിള് നിറയും
പ്രേമസായൂജ്യം...
ജീവരാഗം പങ്കിടാന്‍
സ്വപ്നലോകം പങ്കിടാന്‍
കാത്തുനില്പൂ പാതിമെയ്യായ്
നിത്യമാംഗല്യം...
(ദേവീ...)
നിന്റെ മുന്നില്‍ പ്രഭാതം ദീപമേന്തും
നീ വരുമ്പോള്‍ മംഗളശ്രീകുങ്കുമം പൊഴിയും
നിന്റെ പൂമൊഴികള്‍ കരളില്‍ പുണ്യമായ് നിറയും
നീ തൊടുമ്പോള്‍ പീലിനീര്‍ത്തും മാനസം
നീയെന്‍ ദേവവീണാമന്ത്രം
ദേവീ എന്നും നീയെന്‍ സ്വന്തം
മോതിരക്കൈക്കുമ്പിള് നിറയും
പ്രേമസായൂജ്യം...
താരഹാരം വസന്തം ചാര്‍ത്തുമല്ലോ
വെണ്ണിലാവിന്‍ കോടി നല്കാന് രാവുണര്ന്നല്ലോ
കനകധാരയുമായ് സന്ധ്യാരാഗമണയുമ്പോള്
ശ്രീമുഹൂര്ത്തം പൊന്‍കിനാവില്‍ കാണ്മൂ ഞാന്‍
(ദേവീ)