യക്ഷിക്കഥയുടെ നാട്ടില്‍
നക്ഷത്രമരച്ചോട്ടില്
സ്വര്ണ്ണച്ചിറകടിച്ചെത്തി പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍ പക്ഷി
മുത്തുമണിപ്പളുങ്കുപൊയ്കയില്
മുങ്ങിക്കുളിയ്ക്കാനിറങ്ങുമ്പോള്
ആലീമാലീവള്ളിക്കുടിലിലൊ-
രരയന്നത്തിനെ കിളി കണ്ടൂ
കാട്ടില മയിലിനെ കണ്ടു
കലമാന്പേടയെ കണ്ടൂ (യക്ഷിക്കഥയുടെ)
നീലമയില്പേടയോടവള്
പീലിച്ചിറകുകള്‍ മേടിച്ചു
അല്ലിത്തൂവല് പൊതിഞ്ഞ കഴുത്തവ-
ളരയന്നത്തൊടു മേടിച്ചു
കണ്മഷിയെഴുതിയ കണ്ണുകള്‍
കലമാനോടവള് മേടിച്ചു (യക്ഷിക്കഥയുടെ)
ചിത്രമലര്ച്ചിലമ്പണിഞ്ഞവള്
നൃത്തം വെയ്ക്കാനൊരുങ്ങുമ്പോള്‍
നീലക്കണ്ണു തുറന്നില്ലാ മയില്‍-
പ്പീലിച്ചിറകു വിടര്ന്നില്ലാ
കാട്ടിലെ കഥയൊരു പാട്ടായി
കണ്ടവരൊക്കെ കളിയാക്കി (യക്ഷിക്കഥയുടെ)