നീയുറങ്ങും രാവിലിന്നു തെന്നലായി ഞാൻ
മിഴിജാലകങ്ങൾ പൂട്ടി നിന്റെ സ്വന്തമായി ഞാൻ
ഇനി നമ്മൾ മാത്രമായ് മൊഴി മെല്ലെ നേർത്തു പോയ് (2)
എല്ലാം മറന്നു നാം ഒന്നാകുമ്പോൾ ജന്മം ഇന്നു ധന്യമായ്
(നീയുറങ്ങും...)
ഒന്നിച്ചിരുന്നു ചിരിച്ചില്ലേ
നമ്മൾ തുള്ളിക്കളിച്ചു രസിച്ചില്ലേ
മുല്ലപ്പൂങ്കാവിൽ തുമ്പികളേപ്പോൽ പാറി പറന്നതല്ലേ
അന്നുമെൻ തോളത്ത് മുട്ടിയുരുമ്മി മോഹമേകി നീ
(നീയുറങ്ങും...)
ഇല്ലക്കുളത്തിൽ കുളിച്ചില്ലേ
നമ്മൾ മഞ്ഞക്കുറിയും അണിഞ്ഞില്ലേ
ആയില്യം നാളിൽ പോയ് തൊഴുതും
കാവിൽ നടന്നതല്ലേ
ഇല്ലത്തിൻ മുറ്റത്ത് പിൻപേ നടന്നന്ന് മോഹമേകി നീ
(നീയുറങ്ങും...)