അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍
തിരിനീട്ടി നില്ക്കുന്നു നിന് മുഖം
(അരുമയാം )
ഇനിയെന്റെ നൊമ്പരം ആരോടു ചൊല്ലുവാന്‍
അകലേയിരുന്നു നിന് വേദന കാണുന്നു
മനസ്സേ മറക്കാം പ്രിയമുള്ളതെല്ലാം
അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍
തിരിനീട്ടി നില്ക്കുന്നു നിന് മുഖം
അ...
പിരിയുന്നേരം പിന്നെയും ഓര്‍മ്മയില്‍
നീയിളം പൈതലായു് മാറും
(പിരിയുന്നേരം )
ചിറകുള്ള നിന് മൊഴി മനസ്സിന്റെ സാനുവില്‍ (2)
വേദനയായു് തൂവലായു് പാറി വീഴുന്നു
അരുമയാം പൗര്‍ണ്ണമി അകലുന്ന സീമയില്‍
തിരിനീട്ടി നില്ക്കുന്നു നിന് മുഖം
അറിയാതൊടുവില് വേര്‍പെട്ടു പോകുമ്പോള്‍
നോവുമെന്‍ ആത്മാവു് പാടും
(അറിയാതൊടുവില് )
വിളക്കു പോല്‍ ഒളിവീശും നിന് മുഖമില്ലെങ്കില്‍ (2)
മുവന്തിയില്‍ ശോകവും ഞാനുമാകുന്നു
(അരുമയാം )