അത്തിപ്പഴക്കാട്ടില്‍ പാട്ടു പാടാന്‍ വരും
പൈങ്കിളിയെ തത്തമ്മപ്പൈങ്കിളിയേ (3)
കൂട്ടിലിട്ടാല്‍ നിന്നെ പൂട്ടിയിട്ടാല്‍ പിന്നെ
കൂട്ടുകാരന് വരുമോ നിന്റെ പാട്ടുകാരന് വരുമോ? (അത്തിപ്പഴ)
തൂവലില്‍ ചായമിട്ടോരോരോ വേഷത്തില്‍ ശാരികേ പാറുകില്ലേ
വായുവില്‍ ചൂളമിട്ടോരോ തരത്തില്‍ കൂടവേ പാറുമെങ്കില്‍
പ്രേമത്തിന് വെണ്മുകിലില് മരതക മാനത്തിന് വെണ്‍പടവില്‍
തുടികൊട്ടും വിളികേള്‍ക്കാന്‍ പോരുമെങ്കില്‍
തത്തമ്മപ്പൈങ്കിളിയേ (അത്തിപ്പഴ)
ഞാവലില്‍ നീ ഇരുന്നോരോ ഭാവത്തില്‍
രാവിലെ പാടുകില്ലേ
ചായലില്‍ പൂവണിഞ്ഞോരോരോ രാഗത്തില്‍ ഗായികേ പാടുമെങ്കില്‍
സ്നേഹത്തിന് നെല്‍വയലില്‍ മധുമയ ഗാനത്തിന് നെല്ക്കതിരില്
മണി കൊത്തും കിളി കേള്‍ക്കാന്‍ പോരുമെങ്കില്‍ തത്തമ്മപ്പൈങ്കിളിയേ
(അത്തിപ്പഴ)