മുത്തേ നിന്നെത്തേടി ചിപ്പിയ്ക്കുള്ളില്‍ വന്നു ഞാന്‍
എന്റെ മായാജാലകങ്ങള്‍ തുറന്നെല്ലാം കവര്‍ന്നു നീ
ഒന്നുകണ്ട മാത്രയില്‍ നീയെന്റെ മാത്രമായ്
നമ്മുടെ കനവുകള്‍ നനയുന്ന വസന്തമായ്
മായികരാസരാത്രിയായ്...
(മുത്തേ)
പൂവിടരുമ്പൊഴും രാവുണരുമ്പൊഴും
ഇതുവരെയറിയാത്തൊരു സുഖമറിവൂ ഞാന്‍
നിന് മധുരാനുരാഗമറിയുന്നൂ ഞാന്‍
അലയിളകും യാമിനിയില്‍ ചന്ദ്രമുഖീ നീയുണരൂ
ദേവദാരു തളിരണിഞ്ഞിതാ പ്രിയസഖീ
(മുത്തേ)
കാനനമുരളിയില്‍ കാറ്റു തലോടിയാല്‍
നിന് രതിസല്ലാപം കേള്‍ക്കുന്നൂ ഞാന്‍
പെയ്തൊഴിയാനുയര്ന്ന മഴമുകിലായ് ഞാന്‍
ഒഴുകിവരും ലഹരിയുമായ് പ്രാണനില്‍ നീ തുയിലുണരൂ
എന്തിനിത്ര താമസിച്ചു നീ പനിമതി
(മുത്തേ)