ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാര്‍ക്കും തന്നിഷ്ടം
ഓ..
വരവറിയാതെ ചെലവ് കഴിച്ചാല്‍ പെരുവഴിയാധാരം
ആര്‍ക്കും പെരുവഴിയാധാരം
പെണ്ണിന് വാക്കിന് താളം തുള്ളും
പൊണ്ണനു പാതാളം
അയ്യോ പൊണ്ണനു പാതാളം (വരവറിയാതെ)
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാര്‍ക്കും തന്നിഷ്ടം
ഓ..
വിത്ത്പുഴുങ്ങി കുത്തരുത്
പത്തിന് നൂറു പൊടിക്കരുത്
നിലമറിയാതെ വിതയ്ക്കരുത്
തലമറന്നെണ്ണ തേയ്ക്കരുത്
നിങ്ങള്‍ തലമറന്നെണ്ണ തേയ്ക്കരുത്
നാടോടുമ്പോള്‍ നടുവേ ഓടാന്‍ നാമിനി വൈകണമോ
നാലാള് കണ്ടു ചിരിക്കണമോ
ദേ ആരായാലും നല്ലത് ചെയ്താല്‍
അരുതെന്നോതരുത് തമ്മില്‍ അകലം വെയ്ക്കരുത്
പുത്തന്‍ തലമുറ മാറിവരുമ്പോഴോപ്പം നിക്കണ്ടേ
അവരോടൊത്തു നടക്കണ്ടേ
അന്തംവിട്ട് നടക്കരുത് അക്കിടിയില്പ്പോയ് ചാടരുത് (2)
കാര്യം വിട്ട് കളിക്കരുത് കശപിശ കൂടരുത്
നിങ്ങള്‍ കാശിന് കൊള്ളാതാവരുത്
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാര്‍ക്കും തന്നിഷ്ടം
ഓ..
കണ്ടത് കണ്ടത് വാങ്ങി നിറയ്ക്കാന്‍
കാശിനുവഴിയുണ്ടോ രൂപാ കായ്ക്കണ മരമുണ്ടോ
ശരിയല്ലേ (കണ്ടത്)
കടവും പലിശയുമായി മുടിഞ്ഞാല് ഇടവഴി പലതുണ്ടോ
മുങ്ങാന്‍ തരികിട വശമുണ്ടോ
ഇല്ലംചുട്ടു മുടിക്കരുത് ഇല്ലാമേനി നടിക്കരുത് (2)
ഇരവല് പണ്ടം വാങ്ങരുത് ഇലമറന്നുണ്ണരുത്
നിങ്ങള്‍ ഇരിക്കണ കൊമ്പ് മുറിക്കരുത്
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാര്‍ക്കും തന്നിഷ്ടം
ഓ..
വരവറിയാതെ ചെലവ് കഴിച്ചാല്‍ പെരുവഴിയാധാരം
ആര്‍ക്കും പെരുവഴിയാധാരം
പെണ്ണിന് വാക്കിന് താളം തുള്ളും
പൊണ്ണനു പാതാളം
അയ്യോ പൊണ്ണനു പാതാളം (വരവറിയാതെ)
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാര്‍ക്കും തന്നിഷ്ടം
ഓ..