എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില് മഞ്ഞുപെയ്യും പ്രേമത്തിന്
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീവന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം
എന്നും എന്നും എന്മാറില്.....
ആകാശം നിറയുന്ന സുഖമാണോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനി സ്നേഹ പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിയ്ക്കാം....