ലാല ലാലലാ ലാല ലാലലാ ലാലാ ലാലാലലാ
ഹേയ് നിലാക്കിളീ...നേരമായ്
എന്‍ മനോരഥം സാന്ദ്രമായ്
സ്നേഹദൂതിയായ് യാമിനി...
ഉണരാറായ് കിന്നരൻ .....
ഹേയ് നിലാക്കിളീ...നേരമായ്
എന്‍ മനോരഥം സാന്ദ്രമായ്....
അലകള്‍ തൊഴുതുയരും
മദനലയനദിയില്‍
നീരാടാന്‍ അഴകിന് പിയോണികള്‍
വിടരുന്ന വേളയില്‍
അഴകിന് പിയോണികള്‍.....വിടരുന്ന വേളയില്‍
ഉണരാറായ് കിന്നരൻ .....
ഹേയ് നിലാക്കിളീ...നേരമായ്..........
ലഹരിയൊഴുകി വരും
ഹൃദയമധുവനിയില്
ആലോലം വിരിയുന്നു പീലികള്‍
കുളിരുന്നു മര്മ്മരം
വിരിയുന്നു പീലികള്‍.....കുളിരുന്നു മര്മ്മരം
ഉണരാറായ് കിന്നരൻ ...
(ഹേയ് നിലാക്കിളീ.....)