മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍....
ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ
ജന്മം സഫലം എന്‍ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
അറിയാതെ എന്‍ തെളിവേനലില്‍
കുളിര്‍മാരിയായ് പെയ്തു നീ
നീരവരാവില്‍ ശ്രുതിചേര്ന്ന വിണ്ണിന്
മൃദുരവമായ് നിന് ലയമഞ്ജരി
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ജന്മം സഫലം എന്‍ ശ്രീരേഖയില്‍
ആത്മാവിലെ പൂങ്കോടിയില്‍
വൈഢൂര്യമായ് വീണു നീ
അനഘനിലാവില് മുടികോതിനില്‍ക്കെ
വാര്‍മതിയായ് നീ എന്നോമനേ
ജന്മം സഫലം എന്‍ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍...
ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ