(M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി
(F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
(M) ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര് മധുമൊഴി കേള്‍ക്കുവാന്‍
പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍ .....
(M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി
(F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ
(M) മൂടല്‍ മഞ്ഞിനാല്‍ മണിപ്പുടവകള്‍ ഞൊറിയുമീ പുലര്‍വനിയില്‍
(F) കുഞ്ഞുപൂക്കളാല്‍ അതില്‍ കസവണി കരയിടും അരുവികളില്‍
(M) പകല്‍ പക്ഷിയായി പാറുവാന് നേരമായ്
മുളംകൂടിനുള്ളില് പാടുവാന്‍ മോഹമായ്
(D) ഇളമാവിന് തണല്‍ തേടും കുളിര് കാറ്റേ...
(M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി
(F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ