ഒരു വാക്കിലെല്ലാം പറഞ്ഞു
ഒരു നോക്കിലുള്പ്പൂ വിരിഞ്ഞു
ഹൃദയത്തിന്നാഴത്തില്‍ നിന്നും
ഒരു പവിഴപ്പൂമുത്താരെടുത്തു
പവിഴപ്പൂമുത്താരെടുത്തു
(ഒരു വാക്കിലെല്ലാം)
ചിരിയോടു ചിരി പൊട്ടിയുതിരുംപോലിന്നിന്റെ
അരിമുല്ലവള്ളിയും പൂത്തു
കദളിപ്പൊന്കൂമ്പിന് ഇതളുകള്‍ വിരിയെ
മധു നുകര്ന്നാരിന്നു പാടി
കണ്മണിത്തേന്കിളിയോ
കണ്ണനാമുണ്ണിക്കിടാവോ
(ഒരു വാക്കിലെല്ലാം)
കളിയോടു കളി പറഞ്ഞിതുവഴി വന്നൊരു
കുളിര്‍കാറ്റും കാതിലെന്തോതി
കറുകപ്പുല്‍മേട്ടില്‍ കലമാനിന് കൂടെ
കളിയാടാനിന്നാരെ വന്നു
കണ്വാശ്രമം വളര്‍ത്തും
സ്വര്ണ്ണമാന്പേടയാണെന്നോ
(ഒരു വാക്കിലെല്ലാം)