പൊട്ടുകുത്തി ചൂടാപ്പൂ ചൂടി
ഇക്കിളിത്തേന് കിന്നാരം കൊഞ്ചി...
കരിയെഴുതിയ കണ്ണുകളില്‍
കനവൊളിയുടെ മിന്നലുമായ്
കളിചിരിയുടെ ചില്ലലപോല്
ഒഴുകിവരും പെണ്മണിയേ...
പൊന്തരിവളയുടെ കിലുകിലെ ചിഞ്ചിലമോടെ.....
ആടിപ്പാടി കൂടെപ്പോരൂ....
പൊട്ടുകുത്തി ചൂടാപ്പൂ ചൂടി
ഇക്കിളിത്തേന് കിന്നാരം കൊഞ്ചി...
പഠിച്ചപാഠങ്ങള്‍ മുഴുത്ത കള്ളങ്ങള്‍
പതിച്ചകോലങ്ങള് പിഴച്ചജാലങ്ങള്...
കൂട്ടിനുള്ളില്‍ വിങ്ങിപ്പൊട്ടി കൂട്ടരില്ലാ ദുഃഖം കൂട്ടി
ഭാരമാകും ജന്മം പേറി
കോലൊടിക്കാന് വയ്യേ വയ്യ...
ഒരു ചെറുകാറ്റിലാടി...അടിമുടിയൊന്നു മിന്നി
ഒരു ഞൊടിമാത്രമാടും ചെറുതിരിയാണു നമ്മള്
തപ്പുതട്ടി താളം തുള്ളാം
തമ്മിലൊന്നായ് ചേര്ന്നാടീടാം..(2)
താങ്കിട തരികിട തകതിമി തിന്തത്തോം
തകതിന്തത്തെയ്തോം...തിന്തത്തെയ്തോം...
പൊട്ടുകുത്തി ചൂടാപ്പൂ ചൂടി
ഇക്കിളിത്തേന് കിന്നാരം കൊഞ്ചി...
മടിച്ചുനില്ക്കാതെ..ഹോ...പിടിച്ചു നേടാനും
രസിച്ചു തീരാതെ കുതിച്ചു പായാനും
നമ്മളെന്തേ മണ്ടന്മാരോ....
നന്മകാക്കും കാവല്ക്കാരോ...
കണ്ണുകെട്ടി കാതുംകെട്ടി
കാത്തുനില്ക്കും ശുംഭന്മാരോ...
പഴമകള്‍ മാറ്റി മാറ്റി
പുതുമകള്‍ നേടി നേടി...
ഒരുമയുമായ് നമ്മള് പലവഴി തേടിടുമ്പോള്‍
കാറ്റുമാറി കാലം മാറി...
കോലമെല്ലാം പാടേ മാറി...(2)
ചിന്തകള്‍ ചിതറും ചെന്തീപ്പൊരിയായ് മാറി
മന്ദം മന്ദം നെഞ്ചില്‍ തഞ്ചും...
(പൊട്ടുകുത്തി ചൂടാപ്പൂ ചൂടി....)