പാടുവാനൊരു വീണയും
കൂടെ നിന് പ്രിയതോഴിയും
വെണ്ണിലാവും പൂക്കളും
വിണ്ണു മണ്ണില്‍ വന്നുവോ.......
പാടുവാനൊരു വീണയും
കൂടെ എന്‍ പ്രിയതോഴിയും
വെണ്ണിലാവും പൂക്കളും
വിണ്ണു മണ്ണില്‍ വന്നുവോ.......
പാടുവാനൊരു വീണയും......
ഓരായിരം പൊന്‍പൂവുമായ്
ഓമല്‍ക്കിനാവേ നീ പോരുമോ
എന്‍ നെഞ്ചിലും നിന് നെഞ്ചിലും
ഓളം തുളുമ്പുന്നു പ്രേമാമൃതം
രാഗമേഘം പെയ്തതോ
മാരിചാപം നെയ്തതോ
പ്രാണനാകും വേണുവില്‍
പാടു നീയെൻ ഗായകാ....
(പാടുവാനൊരു.......)
ദാഹങ്ങളും മോഹങ്ങളും
പൂമാലയായ് നീ കോർക്കുമോ....
എന്‍ കണ്ണിലും നിന് കണ്ണിലും
നീന്തിക്കളിക്കുന്ന സ്വപ്നങ്ങളില്‍
ഇന്ദ്രനീലം കണ്ടു ഞാൻ
ഇഷ്ടഗാനം കേട്ടു ഞാന്‍
ഒന്നുചേര്‍ന്നു നമ്മളും
നമ്മള് പുല്കും സ്വപ്നവും..........
(പാടുവാനൊരു.......)