അലയും മനമേ....
അലയും മനമേ അഴല് മാറുകയായ്
അറിയാതെ വന്നിതാ
നിന് ഹൃദയം കവരാന്‍ ഒരുവന് മധുപന്
പ്രിയയാണവന്നു നീ ആഹാ
അലയും മനമേ........
മനോഹാരി വാക്കുകൊണ്ടു വിനോദിക്കുവാനാമോ ആരറിവൂ
ആശയാകുന്നിനിയും പാടാന്‍ ആനന്ദമായ്
അകലാതെ ഓരോന്നോതി ലാളിച്ചിടാന്
കണ്ണിന് മാല്യം വീശി പരം പാട്ടിലാക്കാന്‍
അങ്ങു പാറിപ്പോകുവാനാമോ?
അലയും മനമേ..............
സരോജാക്ഷനിന്നലെ കന്നിയെന്നെ കണ്ടതാലെ
ഉള്ളിലന്പു തിങ്ങിപ്പൊങ്ങി നിറയുന്ന കണ്ടുഞാന്‍
ചേര്‍ന്നിഹ നിന്നാലെന്തേ? ചേര്‍ന്നിഹ നിന്നാലെന്തേ?
സദാകാലമേ നീ ഏതുമാട്ടെ പാരിതില്‍ നാളെ
അലയും മനമേ............