എവിടെയാ വാഗ്ദത്തഭൂമി
എവിടെയാ സൗവര്‍ണ്ണഭൂമി
(എവിടെയാ.....)
ഇവിടെയീ മരുഭൂവില്‍ നിന്നിവര്‍ ചോദിപ്പൂ
എവിടെ എവിടെയാ സ്വപ്നഭൂമി
എവിടെയാ വാഗ്ദത്തഭൂമി
നിലവിളിച്ചൊരുകുറി കൂടി പകല്‍ക്കിളി
ചിറകടിച്ചെങ്ങോ മറഞ്ഞൂ
ചുടുകാറ്റൊരജ്ഞാത ശത്രുവിന് സേന പോല്‍
ചഴലവുമായാര്ത്തലയ്ക്കുന്നു
കൊടിയ തമസ്സിന്റെ കൂടാരത്തില്‍
യുദ്ധത്തടവുകാരായ് ഞങ്ങള്‍ നില്പ്പൂ നില്പ്പൂ
എവിടെയാ വാഗ്ദത്തഭൂമി
എവിടെയാ സൗവര്‍ണ്ണഭൂമി
എവിടെയാ വാഗ്ദത്തഭൂമി
തളരും പദങ്ങളില്‍ തപ്തമാം ആത്മാവില്‍
തരളമാം കണ്‍കളില്‍ എല്ലാം
വിടരാത്ത സ്വപ്നങ്ങള്‍ പാടാത്ത ഗാനങ്ങള്‍
മൃതിയുടെ ചുംബനമേല്ക്കേ
ഇനിയൊരുഷസ്സിന്റെ തേരൊലി കേള്‍ക്കുവാന്‍
ഇവരിതാ കാതോര്‍ത്തു നില്പ്പൂ നില്പ്പൂ
ആ....ആ...ആഹാഹാ...ആ....
എവിടെയാ വാഗ്ദത്തഭൂമി
എവിടെയാ സൗവര്‍ണ്ണഭൂമി
ഇവിടെയീ മരുഭൂവില്‍ നിന്നിവര്‍ ചോദിപ്പൂ
എവിടെ എവിടെയാ സ്വപ്നഭൂമി
എവിടെയാ വാഗ്ദത്തഭൂമി