ആടുന്നുണ്ടാടുന്നുണ്ടേ തൈ
മാണിക്യചെമ്പഴുക്കാട്ടിൽ
(ആടുന്നുണ്ടാടുന്നു....)
ആ കയ്യിലും ഈ കയ്യിലും
ആലോലമമ്മാനമാടുന്നുണ്ടേ - 2
(ആടുന്നുണ്ടാടുന്നു....)
ആ...ഓഹോഹോ ആഹാഹാ ആ...
ഒരു കുഞ്ഞിപ്പൂവിന്റെ നൃത്തം വെയ്ക്കാൻ
ഒരു മഞ്ഞപ്പൂമ്പാറ്റയ്ക്കെന്തു മോഹം
ഇരവില്ല പകലില്ല വെയിലില്ല മഴയില്ല
ഇരതേടാൻ മധുപന്മാർക്കെന്തു ദാഹം
(ഇരവില്ല....)
ആ പൂവിലും ഈ പൂവിലും
ഒരു തുള്ളി ചെറുതേനും കുളിരും വേണം - 2
(ആടുന്നുണ്ടാടുന്നു....)
ആ...ഓഹോ ഹോ ആഹാഹാ ആ...
നിഴലിന്മേൽ നിഴൽ വീഴും നഗരം തോറും
വഴി നീളെ പണി തേടി തളരുമ്പോഴും
(നിഴലിന്മേൽ....)
വയറെരിയും നേരത്തും മനസ്സെരിയും സമയത്തും
തെരുവിന്റെ സംഗീതം പാടി ഞങ്ങൾ
(വയറെരിയും....)
ആ കണ്ണിലും ഈ കണ്ണിലും
ഒരുതുള്ളി ചുടുകണ്ണീർ മാത്രം കാണും - 2
(അടുന്നുണ്ടാടുന്നു...)
ആഹാ ഹാ....ഓഹോഹോ...ഉംഹും....