Title (Indic)മണ്ണിലല്ല WorkMounam Vaachalam Year1983 LanguageMalayalam Credits Role Artist Music MB Sreenivasan Performer S Janaki Writer ONV Kurup LyricsMalayalamമണ്ണിലല്ല വിണ്ണിലല്ല പൊന്വെയിലിന്നെന് മനസ്സില്‍ പട്ടുവിരിച്ചു പട്ടിനുമീതെ പൂത്തളിക വച്ചു അഷ്ടമംഗല്യം വച്ചു (മണ്ണിലല്ല ..) കുഞ്ഞുവര്ണ്ണക്കുട ചൂടി ഉണ്ണിപ്പൂക്കള്‍ കുങ്കുമപ്പൂവയലുകളില് കുയിലുകള്‍ പാടി ഈ മാത്രയെന്നോടൊത്താഹ്ലാദിക്കാന് നീ മാത്രമെന്നില് ഒളിഞ്ഞു നില്പ്പൂ (മണ്ണിലല്ല..) ഇന്നെനിക്കൊരു കന്നിയാറായ് ഒഴുകാന്‍ മോഹം നിന്നോടൊത്തൊരു പുഷ്പനൌക തുഴയാന്‍ മോഹം ഈ കുഞ്ഞു മോഹങ്ങള്‍ പങ്കുവയ്ക്കാന്‍ നീ മാത്രമെന്നില് നിറഞ്ഞു നില്പ്പൂ (മണ്ണിലല്ല ..) Englishmaṇṇilalla viṇṇilalla pŏnvĕyilinnĕn manassil paṭṭuviriccu paṭṭinumīdĕ pūttaḽiga vaccu aṣṭamaṁgalyaṁ vaccu (maṇṇilalla ..) kuññuvarṇṇakkuḍa sūḍi uṇṇippūkkaḽ kuṅgumappūvayalugaḽil kuyilugaḽ pāḍi ī mātrayĕnnoḍŏttāhlādikkān nī mātramĕnnil ŏḽiññu nilppū (maṇṇilalla..) innĕnikkŏru kanniyāṟāy ŏḻugān mohaṁ ninnoḍŏttŏru puṣpanaൌka tuḻayān mohaṁ ī kuññu mohaṅṅaḽ paṅguvaykkān nī mātramĕnnil niṟaññu nilppū (maṇṇilalla ..)