നിന്റെ സുസ്മിതം തൊട്ടുണര്‍ത്തിയെന്‍
സുന്ദര സ്മൃതി സുമങ്ങളെ
എങ്കിലും സഖി നുകര്‍ന്നതില്ല നീ
എന്നോടൊത്തതിന് സൌരഭം
എന്റെയോര്‍മ്മകള്‍ അലങ്കരിച്ച
മണി മഞ്ചല് ഏറിയണയുന്നു ഞാന്‍
പൂര്വജന്മപുരഗോപുരങ്ങളില്
പൂര്വഭംഗികളില് മേഞ്ഞു ഞാന്‍ (നിന്റെ സുസ്മിതം ..)
ചന്ദനക്കുളുര്ത്തടങ്ങളില്
സുമ സുഗന്ധിയാം ഉപവനങ്ങളില്‍
നിന്നോടൊത്തു വെറുതെ നടന്നൊരാ
നിമഗ്നക്കുളുര്ത്തടങ്ങളില് (നിന്റെ സുസ്മിതം ..)
പാടി നമ്മള് മധുപാന കേളികളില്‍
ആദി നര്‍മ്മമൊഴി തൂകിനാം
രാവുമന്നു പകലായ് കൊഴിഞ്ഞ
പൂങ്കാവനങ്ങള്‍ സഖി കാണ്മൂ ഞാന്‍ (നിന്റെ സുസ്മിതം ..)
ഇന്നു വിസ്മ്രിതി വലിച്ചടച്ച നിന്
അന്തരംഗ മണിവാതിലില്‍
വന്നു മുട്ടുമൊരുണര്ത്തു പാട്ടുമായ്
എന്നുമെന്റെ രാപ്പാടികള്‍