Title (Indic)നാമൊരു WorkMounam Vaachalam Year1983 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer ONV Kurup LyricsMalayalamനാമൊരു രാത്രിയിലീ സത്രത്തിലെ നടകശാലയിലെത്തി ആരോ നല്കിയ വേഷമരങ്ങില് ആടുക പാടുക നാം ഈ ഒരു നിമിഷം മാത്രം സത്യം ഇതെന് പളുങ്കുപാത്രം പ്രിയമുള്ളവളേ ഇതിലൊരു തുള്ളി പ്രണയമധു നീ പകരൂ എന്‍ അധരത്തിന്നത് ലഹരി എന്‍ ഹൃദയത്തിന്നത് ലഹരി (നാമൊരു രാത്രിയില്‍ ..) നാമറിയാതെ നമ്മുടെ ജനനം നാമറിയാതെ മരണം ഇരുപുറവും ജനിമൃതികള്‍ അവയുടെ ഇടയിലോരുല്സവവേള ഒരു ഗാനോല്സവവേള ഒരു പാനോല്സവവേള (നാമൊരു രാത്രിയില്‍ ..) Englishnāmŏru rātriyilī satrattilĕ naḍagaśālayilĕtti āro nalgiya veṣamaraṅṅil āḍuga pāḍuga nāṁ ī ŏru nimiṣaṁ mātraṁ satyaṁ idĕn paḽuṅgubātraṁ priyamuḽḽavaḽe idilŏru tuḽḽi praṇayamadhu nī pagarū ĕn adharattinnat lahari ĕn hṛdayattinnat lahari (nāmŏru rātriyil ..) nāmaṟiyādĕ nammuḍĕ jananaṁ nāmaṟiyādĕ maraṇaṁ irubuṟavuṁ janimṛtigaḽ avayuḍĕ iḍayilorulsavaveḽa ŏru gānolsavaveḽa ŏru pānolsavaveḽa (nāmŏru rātriyil ..)