കണ്ണുകളില്‍ പൂ വിരിയും കവിതപോലെ നിന്നു
എന്റെ പൊന്‍കിനാവേ നീ മണിത്തംബുരു മീട്ടി
നാകലോക ലീലകളില്‍ ഞാനും നീയുമൊന്നായ്
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...
(കണ്ണുകളില്‍...)
നാണം നിന് മൃദുമേനിപ്പൂവിന് ദലങ്ങളില്‍
താളം... സുരഭാവം... (നാണം നിന്)
കണ്ടു നില്ക്കാന് നിന് കാതരമിഴിമലരുകളെ
സ്വന്തമാക്കാന്‍ എന്നിലുണരുന്നൂ ആത്മദാഹം
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...
(കണ്ണുകളില്‍...)
രാഗം മാനസമന്ദിരത്തിനണിയറയില്
മൂകം... തിരനോട്ടം... (രാഗം മാനസ)
കതിരണിയാന്‍ കതിരൊളിതന്‍ മലരുകളില്‍
നിറമണിയാന്‍ കൊതികൊള്ളും മാനസം
ഭാമിനി ഞാന്‍... ഭാവന നീ...
(കണ്ണുകളില്‍...)