മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി
മലയാള കവിതേ നീ പിറന്നു (മണിപ്രവാള..)
കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ രാജകീയ മന്ദിരത്തില്‍
കൊഞ്ചി കൊഞ്ചി പിച്ചവച്ചു നീ നടന്നൂ (മണിപ്രവാളങ്ങളാകും..)
ഗുരു തുഞ്ചന്‍ വളര്‍ത്തിയ പനംതത്ത കിളിപ്പെണ്ണിന്
മൊഴികളിലമൃതായ് നീ നിറഞ്ഞു (ഗുരു..)
നമ്പ്യാരും ചാക്യാരും ഉണ്ണായിയും വെണ്മണിയും
പച്ചകുത്തി കച്ചകെട്ടി
ഒരുക്കിവിട്ടു നിന്നെ മെരുക്കിവിട്ടു (മണിപ്രവാളങ്ങളാകും..)
കവി ചങ്ങമ്പുഴയുടെ മുരളിയില്‍ ഗാനമായ്
ഇടപ്പള്ളി ഇടശ്ശേരി കവിതയായി (കവി ചങ്ങമ്പുഴയുടെ..)
ഉള്ളൂരും ആശാനും വള്ളത്തോളും ആദരിച്ചു
കൊച്ചു തൂവല്‍ തുമ്പിലൂറും
പ്രകാശമായ് ദേവി പ്രസാദമായ് (മണിപ്രവാളങ്ങളാകും..)