പൂരാടരാത്രി കടിഞ്ഞൂലു പെറ്റോരു
പൂര്ണ്ണിമക്കുഞ്ഞേ ഉറങ്ങൂ
കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന്
ഓമനത്തിങ്കള്‍ ഉറങ്ങൂ -സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി....)
ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍
ചാഞ്ചാടി പൂമുത്തുറങ്ങൂ
(ചാഞ്ചക്കം...)
ഇത്തിരിക്കിണ്ണത്തില് പൊന്നും കിണ്ണത്തില്‍
ഇങ്കു കുറുക്കി ഞാന്‍ നല്‍കാം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ -സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി...)
കൊഞ്ചും മൊഴിയ്ക്കു ഞാന്‍ കുന്നിമലര്ക്കുയിലിന്റെ
കുഞ്ഞോലപ്പൂങ്കുഴലേകാം
(കൊഞ്ചും.....)
ആയുസ്സു കുഞ്ഞിനു നല്കുവാന് ദേവിയ്ക്കൊ-
രാലു വിളക്കും കൊളുത്താം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ -സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി....)
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരിരോ
ആരാരിരാരാരി രാരാരിരോ...