സന്ധ്യേ...സുവര്ണ്ണസന്ധ്യേ
സാമസംഗീതമുണർത്തൂ..(സന്ധ്യേ...)
സാഗരസംഗമ തീരത്തു നിന്നുടെ
സായൂജ്യമേഖല തീർക്കൂ...
സന്ധ്യേ...സുവര്ണ്ണസന്ധ്യേ
സാമസംഗീതമുണർത്തൂ....
ചക്രവാളങ്ങളില്‍ സിന്ദൂരമല്ലികള്‍
ചിത്തിരപ്പൂക്കള് വിടര്‍ത്തുമ്പോള്‍ (ചക്രവാളങ്ങളില്‍..)
അരയില്‍ ഈറന്‍ കസവൊറ്റയുടുത്തു നീ
അണിമണി മാര്മുണ്ടു പിഴിയുമ്പോള്‍
നിന്നുടുമുണ്ടിലെ നൂലിഴയാകാന്
എന്തെന്നില്ലാത്തൊരാവേശം...
എനിക്കാവേശം......
സന്ധ്യേ...സുവര്ണ്ണസന്ധ്യേ
സാമസംഗീതമുണർത്തൂ....
ചന്ദ്രകളഭത്താൽ സാഗരതീരങ്ങള്
ചിത്രപട്ടാംബരം നിവർത്തുമ്പോള് (ചന്ദ്രകളഭത്താൽ...)
ഇന്ദ്രധനുസ്സിന്റെ തൂവലു കൊണ്ടു നീ
ഇന്ദീവരമിഴികള് എഴുതുമ്പോള്‍
ആ മിഴിത്തുമ്പിലെ സ്വപ്നങ്ങളാകാന്‍
എന്തെന്നില്ലാത്തൊരഭിനിവേശം
എനിക്കഭിനിവേശം.....
(സന്ധ്യേ...സുവര്ണ്ണസന്ധ്യേ...)