സായംസന്ധ്യതന്‍ വിണ്‍കുങ്കുമം
കവിള്‍പ്പൂവില്‍ പകര്‍ന്നൂ പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും
(സായംസന്ധ്യ)
മൗനവും സാന്ദ്രമൗനവും ഭാവ-
ഗാനമായി നിന്റെ തന്ത്രിയില്‍
ഞാനതിന് രാഗരാജിയില്‍
സ്വപ്നവും പാകി നിന്നിടും
മോഹതീരം പൂത്തുലഞ്ഞിടും
(സായംസന്ധ്യ)
നാണവും കള്ളനാണവും നല്ലൊ-
രീണമായി സ്നേഹവീണയില്
നീയതില് തീര്‍ത്ത ശൈലികള്‍
മായികം എന്തു മാസ്മരം
പ്രേയസീയതെത്ര സുന്ദരം
(സായംസന്ധ്യ)
sayam sandhyathan vin kumkumam