തേൻ വിരുന്നിനായ് തേടിയെത്തിയ
പൂങ്കുരുന്നിൻ മിഴികളിൽ
ഉള്ളിലെ കൊച്ചു ദുഃഖങ്ങൾ
തുള്ളി തുള്ളിയായ് വാർന്ന പോൽ
പാവമാപ്പൂവിൻ ചുണ്ടിൽ നിന്നതിന്
ജീവിത കഥ കേട്ടുവോ
മറ്റൊരാത്മാവിൻ ദുഃഖവും മധു
പർക്കമായ് നീ നുകർന്നുവോ? (തേൻ വിരുന്നിനായ്...)
ഉജ്ജ്വലനിമിഷങ്ങൾ ജീവനിൽ
തൊട്ടു തൊട്ടു വിളിച്ചുവോ
പാടുവാൻ ശ്രുതി ചേർത്ത പാട്ടിന്റെ
പല്ലവി നീ മറന്നുവോ
മറ്റൊരു മൺ വിപഞ്ചിയിൽ നിന്റെ
ഇഷ്ടഗാനം ഉണര്‍ന്നുവോ (തേൻ വിരുന്നിനായ്...)
തേൻ വിരുന്നിനായ് തേടിയെത്തിയ
പൂങ്കുരുന്നിൻ മിഴികളിൽ
കണ്ടുവോ മലര്ത്തുമ്പി നീയൊരു
കണ്ണുനീര്‍ക്കണം കണ്ടുവോ?