ഒരു കുഞ്ഞു മലരായ് വിരിയുന്ന പൂമൊട്ടില്‍
നിറയുന്ന തേന്‍ തുള്ളി പോലെ
ഒരു പുത്തന്‍ ഉഷസ്സിന്റെ മാറില്‍ പടരുന്ന
കസവൊളിക്കതിരു പോലെ...
കൌമാര മനസ്സിലെ കടിഞ്ഞൂല്‍ പ്രണയത്തിന്
കാഞ്ചന ചെറു കിളിയേ....
(ഒരു കുഞ്ഞു മലരായ്...)
പകല്‍ പക്ഷി പാടിയ വാനവീഥിയിലൊരു
മൌനരാഗ പൈങ്കിളിയായ് അലയുന്നുവോ..(പകല്‍ പക്ഷി...)
സാന്ദ്രമാം പ്രണയത്തിന് ആര്‍ദ്രതലങ്ങളില്‍
നിന്റെ പ്രിയനെ നീ തിരയുന്നുവോ...(സാന്ദ്രമാം...)
(ഒരു കുഞ്ഞു മലരായ്...)
കവിളത്തു മൃദുസ്പർശമേൽപ്പിച്ചു പോയൊരു
കുളിരുള്ളൊരിളം കാറ്റു പോലെ..(കവിളത്തു...)
കണ്ടു കണ്ടു നീയിരിക്കെ മാഞ്ഞു മാഞ്ഞു പോയൊരു
ഇന്ദ്രധനുസ്സെന്ന പോലെ.. (കണ്ടു കണ്ടു..)
നിന്റെ ദേവനന്ദനം അകലുന്നുവോ ദൂരെ
ഇനിയുമാ സ്വപ്നരഥം തിരയുന്നുവോ....
(ഒരു കുഞ്ഞു മലരായ്...)