Title (Indic)സൂര്യാംശുവോരോ വയല്പ്പൂവിലും WorkPakshe Year1994 LanguageMalayalam Credits Role Artist Music Johnson Performer Ganga Performer KJ Yesudas Writer K Jayakumar LyricsMalayalamസൂര്യാംശു ഓരോ വയല്പ്പൂവിലും വൈരംപതിക്കുന്നുവോ.. സീമന്ത കുങ്കുമ ശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ.. മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ് വിണ്ണിന്റെ ആശംസയായ്.. വിണ്ണിന്റെ ആശംസയായ് ... ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ- ണ്ടീവഴി മാധവം വന്നു.. കൂടെ ഈ വഴി മാധവം വന്നു... പാല്ക്കതിര് പാടത്തു പാടി കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. മാമ്പൂ മണക്കും വെയിലില്‍ മോഹം മാണിക്യ കനികളായ്.. മാണിക്യ കനികളായ്... ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം ശാലീനഭാവം രചിച്ചു.. രാഗ ശാലീനഭാവം രചിച്ചു.. ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു.. ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു.. സോപാനദീപം തെളിയുന്ന ദിക്കില്‍ സൗഭാഗ്യ താരോദയം.. സൗഭാഗ്യ താരോദയം... Englishsūryāṁśu oro vayalppūviluṁ vairaṁpadikkunnuvo.. sīmanda kuṅguma śrīyaṇiññu sambagaṁ pūkkunnuvo.. maṇṇinṟĕ prārtthanā lāvaṇyamāy viṇṇinṟĕ āśaṁsayāy.. viṇṇinṟĕ āśaṁsayāy ... ī kāṭṭilaññikku pūvāḍayuṁkŏ- ṇḍīvaḻi mādhavaṁ vannu.. kūḍĕ ī vaḻi mādhavaṁ vannu... pālkkadir pāḍattu pāḍi kaḽikkuṁ paiṅgiḽikkuḽḽaṁ kuḽirttu.. iṇa paiṅgiḽikkuḽḽaṁ kuḽirttu.. māmbū maṇakkuṁ vĕyilil mohaṁ māṇikya kanigaḽāy.. māṇikya kanigaḽāy... ādirākkāṭrinṟĕ suṇḍil mṛdusmidaṁ śālīnabhāvaṁ rasiccu.. rāga śālīnabhāvaṁ rasiccu.. innī pagalbakṣi pāḍunna pāṭṭil oro kināvuṁ taḽirttu.. uḽḽil oro kināvuṁ taḽirttu.. sobānadībaṁ tĕḽiyunna dikkil saubhāgya tārodayaṁ.. saubhāgya tārodayaṁ...