മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ
തളിര്‍ത്ത തേന്മാവില് വീണ്ടും കണിക്കുയില് പാടി വാ
മലര്‍ക്കുടം തേന്‍ ചൊരിഞ്ഞു ഒരിക്കലീ തോറ്റിലും
നിരന്നിളം നീര്‍ക്കുടങ്ങള്‍ നമുക്കതിന് ഓര്‍മ്മയായ്
മുകില്‍ക്കുടം വീണുടഞ്ഞു മഴ കുളിര് പെയ്യവേ
പളുങ്കോളി ചോലയാകും കളിമുറ്റം നീളവേ
നാമൊഴുക്കി ആലോലം പ്ലാവില തന് പൊന്‍ തോണി
കുഞ്ഞുറുമ്പും പൂതുമ്പീം അക്കരയ്ക്കു പോയേ വാ
പാടി ഓമല് കൗതുകങ്ങള്‍ നാം
മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ
തളിര്‍ത്ത തേന്മാവില് വീണ്ടും കണിക്കുയില് പാടി വാ
തിരുകുടുംബത്തെ വാഴ്ത്താന്‍ ഒരേ സ്വരം ആയി നാം
ഒരേ മുളം കൂട്ടിനുള്ളില്‍ മയങ്ങും കിനാക്കളായ്
പുണ്യനാളില്‍ നാമൊന്നായ് പള്ളിമുറ്റം പുല്കുമ്പോള്
പൊന്കുരുന്നു കുഞ്ഞോല കയ്യിലേന്തി പാടുമ്പോള്‍
താരകള്‍ തന് കണ് നിറഞ്ഞുവോ
(മണിക്കതിര്‍)