ലാലാലാലാ..........
സുഖകരം ഇതു സുഖകരം
എല്ലാം പ്രിയങ്കരം എല്ലാം മനോഹരം
സുഖകരം ഇതു സുഖകരം
മ്....മ്..... ആഹാ അഹാ ആ..........
പൊന്നോമല് പൈതങ്ങള് മുന്നിലണയുമ്പോള്‍
പുന്നാരത്തേന്മുത്തം തന്നു തഴുകുമ്പോള്‍
നാട്ടുമാവിന് തോളിലേറി കിളികള്‍ കൊഞ്ചുന്നുവോ
പാട്ടുറങ്ങിയ വീണപോലും കവിത ചിന്തുന്നുവോ?
എല്ലാം പ്രിയങ്കരം...............
ലാലാലാലാ........
വളരുമ്പോല്‍ കളിയാടാന്‍ വാക്കുകള്‍ തന്നൂ
തളരുമ്പോള്‍ താങ്ങായ്ഞാന് തോളിടം തന്നു
മാറത്തെ ചൂടെല്ലാം കുഞ്ഞുടുപ്പാക്കി
താരാട്ടി പാലൂട്ടി സ്നേഹമേകീ ഞാന്‍
ഓര്‍മ്മയാകും ഓടിവള്ളം കാറ്റിലുലയുന്നുവോ?
ഒരുവസന്തം വീണപൂവിനെ ഉമ്മവയ്ക്കുന്നുവോ?
എല്ലാം പ്രിയങ്കരം..................