You are here

Edo yugattinre

Title (Indic)
എതോ യുഗത്തിന്റെ
Work
Year
Language
Credits
Role Artist
Music G Devarajan
Performer KS Chithra
Writer ONV Kurup

Lyrics

Malayalam

ഏതോ യുഗത്തിന്‍റെ സായംസന്ധ്യയില്‍
പ്രാണേശ്വരനെ മറന്നു
വേദനയോടെ വേപഥുവോടെ
വേര്‍പിരിഞ്ഞകന്നവര്‍ നമ്മള്‍
(ഏതോ)

തളിര്‍‌ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി-
ത്തളരും സന്ധ്യകള്‍ തോറും
പരിചിതമേതോ പദനിസ്വനമെന്‍
പടികള്‍ കടന്നു വരുന്നു
ഓര്‍മ്മകളുടെ ഇടനാഴിയിലാരോ
ദീപംപോല്‍ ചിരി തൂകി
സന്ധ്യാദീപംപോല്‍ ചിരി തൂകി
(ഏതോ)

കതിര്‍‌ചൂടും പാടത്ത് കിളികളെയാട്ടാന്‍
കുളിര്‍കാറ്റിന്‍ കൂടെ നീയെത്തി
മധുരിതമെങ്ങോ കുറുകി പ്രാവുകള്‍
ശ്രുതികളിലമൃതു പകര്‍ന്നു
ഓര്‍മ്മകളുടെ മലരങ്കണമാകെ
ഓണപ്പൂക്കളമായി
വീണ്ടും ഓണപ്പൂക്കളമായി
(ഏതോ)

English

edo yugattinṟĕ sāyaṁsandhyayil
prāṇeśvaranĕ maṟannu
vedanayoḍĕ vebathuvoḍĕ
verbiriññagannavar nammaḽ
(edo)

taḽir‌sūḍuṁ śākhiyil kuyilugaḽ pāḍi-
ttaḽaruṁ sandhyagaḽ toṟuṁ
parisidamedo padanisvanamĕn
paḍigaḽ kaḍannu varunnu
ormmagaḽuḍĕ iḍanāḻiyilāro
dībaṁpol siri tūgi
sandhyādībaṁpol siri tūgi
(edo)

kadir‌sūḍuṁ pāḍatt kiḽigaḽĕyāṭṭān
kuḽirgāṭrin kūḍĕ nīyĕtti
madhuridamĕṅṅo kuṟugi prāvugaḽ
śrudigaḽilamṛtu pagarnnu
ormmagaḽuḍĕ malaraṅgaṇamāgĕ
oṇappūkkaḽamāyi
vīṇḍuṁ oṇappūkkaḽamāyi
(edo)

Lyrics search