എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലില്ലേ
മലര്വനിയില്...വെറുതെ...
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്മ്മരം ഒന്നു-
കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗ-
ലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ... അണിയൂ
(എന്തിനു വേറൊരു)
ശ്യാമ ഗോപികേ ഈ മിഴി-
പ്പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വരയമുനേ
(എന്തിനു വേറൊരു....)