മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ .....
നിന്മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍
നിന് പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍
ഏകാകിയായ്.... ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍
ഓമലേ നിന്മുഖം മാഞ്ഞുവോ?
മധുചന്ദ്രികേ.............
ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര് മഴ
ഒരുചുംബനം നുകര്ന്നാല് മഞ്ഞിളം മഴ
ഏകാകിനീ........... ഏകാകിനീ നിന് നിലാക്കൈകളാല്‍
വിരഹിയാം എന്നെനീ പുല്കുമോ?