വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം
പൊൻതൂവൽ പോലെ
മൊഴിപ്പൂവായ് ദൂരെ പോരുന്നോ
(വിലോലം...)
തങ്കനൂലിൽ ആരോ മുത്തു കെട്ടീ
കുങ്കുമപ്പൂ കാറ്റിൽ ഊയലാടി
പറക്കുമ്പോൾ മാനം കിളിക്കുഞ്ഞിൻ സ്വന്തം
നമുക്കല്ലേ പൂവനം (2)
പ്രേമത്താൽ മാനം പൂക്കുന്നുവോ
സ്വപ്നത്താൽ ഉള്ളം പാടുന്നുവോ
എന്നുമെന്നും കൺ കോണിൽ
പൂക്കും ആശാസുമം കണ്ടുവോ
(വിലോലം..)
മഞ്ഞു മേഘം എന്തോ ദൂതു ചൊല്ലീ
കാറ്റിലാടും കാട്ടിൽ മേളമായീ
മിഴിത്തൂവൽ ചായും പുഴക്കൈകൾക്കുള്ളിൽ
നിറക്കൂട്ടം വിരിഞ്ഞല്ലോ (2)
മിന്നുമ്പോൾ എല്ലാം പൊന്നല്ലയോ
സ്നേഹത്താൽ കല്ലും പൂക്കില്ലയോ
ഉള്ളിന്നുള്ളിൽ നിലാവിൽ മൂടും ഇന്ദീവരം കണ്ടുവോ
(വിലോലം..)