വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ
ദൂരേ ദൂരേ
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
നീരാഴിയില്‍ നോവിന് ആഴങ്ങളില്‍
ശാപങ്ങളായി നീളും തീരങ്ങളില്‍
തിരയുവതലയുവതാരു കണ്ണീര് ചിതറുവതാരു
അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ
ദൂരേ ദൂരേ
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
മോഹങ്ങളായി മേയും കൂടാരങ്ങള്‍
ചാരങ്ങളായി മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ
ദൂരേ ദൂരേ
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ
ദൂരേ ദൂരേ